Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Charge Sheet

അത് പുലിപ്പല്ല് തന്നെ; റാപ്പർ വേടന് തിരിച്ചടി, കുറ്റപത്രം ഉടൻ

കൊച്ചി: പുലിപ്പല്ല് കേസിൽ ഗാനരചയിതാവും റാപ്പറുമായ വേടന് (ഹിരൺദാസ് മുരളി) തിരിച്ചടി. വേടന്‍റെ പക്കല്‍നിന്നും പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് ആണെന്ന് സ്ഥിരീകരിച്ചു. കോൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.

കേസിൽ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് വേടനെതിരെ ചുമത്തുക.

വേടന്‍റെ മാലയിലെ ലോക്കറ്റിലുണ്ടായിരുന്നത് പുലിപ്പല്ല് തന്നെയെന്ന് വനംവകുപ്പിന്‍റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനാണ് സുവോളജി ലാബിലേക്ക് അയച്ചത്.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് വേടന്‍റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ വനംവകുപ്പ് പരിശോധന നടത്തിയത്. അന്ന് വേടനടക്കം ഒമ്പതുപേരെ ആറു ഗ്രാം കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനിടെയാണ് വേടൻ ധരിച്ചിരുന്ന പുലിപ്പല്ല് കെട്ടിയ മാല പോലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. പോലീസ് ഇക്കാര്യം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.

2022ൽ ചെന്നൈയിൽ നടത്തിയ ഷോയ്ക്കിടെ രഞ്ജിത് എന്ന ശ്രീലങ്കൻ വംശജനായ ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടൻ അന്വേഷണസംഘത്തിന് മൊഴി നൽകിയത്.

Kerala

ജെയ്​നമ്മ കൊലക്കേസ്: കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

കോട്ടയം: ജെയ്നമ്മ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം. ഏറ്റുമാനൂര്‍ സ്വദേശി ജെയ്​നമ്മ(48)യെ കൊലപ്പെടുത്തിയ കേസില്‍ സെബാസ്റ്റ്യനെ പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. ഏറ്റുമാനൂർ കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

പള്ളിപ്പുറത്തെ സെബാസ്റ്റ്യന്‍റെ വീട്ടുവളപ്പിൽ കണ്ടെത്തിയ അസ്ഥികൾ ജെയ്നമ്മയുടേത് തന്നെയെന്ന് സ്ഥീരീകരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം. സെബാസ്റ്റ്യൻ മാത്രമാണ് പ്രതി.

സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനുമാണ് കേസിൽ നിർണായകമായത്. തെളിവെടുപ്പിൽ അസ്ഥികഷ്ണങ്ങളും ലഭിച്ചിരുന്നു. സെബാസ്റ്റ്യന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറയും കണ്ടെത്തിയിരുന്നു. ഇത് ജെയ്‌നമ്മയുടേതെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് കൊലപാതകം നടന്നതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുന്നത്.

ജെയ്​നമ്മയുടെ ഫോൺ സെബാസ്​റ്റ്യൻ കൈവശംവച്ച് ഉപയോഗിച്ചതാണ്​ കുറ്റകൃത്യം തെളിയുന്നതിലേക്ക്​ എത്തിയത്​. ഫോണിന്‍റെ സ്ഥാനം പിന്തുടർന്നുള്ള അന്വേഷണമാണ് നിർണായക വഴിത്തിരിവായത്. 2024 ഡിസംബറിലാണ് ജെയ്​നമ്മയെ കാണാതായത്.

National

നാഷണൽ ഹെറാൾഡ് കേസ്: രാഹുലിനും സോണിയയ്ക്കും ആശ്വാസം, ഇഡി കുറ്റപത്രത്തിൽ ഇടപെടാതെ കോടതി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ആശ്വാസം. കേസുമായി ബന്ധപ്പെട്ടുള്ള ഇഡിയുടെ കുറ്റപത്രത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. അതേസമയം, കേസില്‍ അന്വേഷണം തുടരാനും ഡല്‍ഹി റോസ് അവന്യു കോടതി ഉത്തരവിട്ടു.

സ്വകാര്യ അന്യായത്തിന്‍റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. കേസിൽ എഫ്ഐആർ എടുത്തിട്ടില്ല. ഈ നടപടികൾ പൂർത്തിയാക്കി വീണ്ടും അന്വേഷണം നടത്തണമെന്നാണ് കോടതി നിർദേശിച്ചത്.

ഇതിനുപുറമെ, കേസുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത പ്രഥമവിവര റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെടാൻ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് അർഹതയില്ലെന്നും ഡൽഹി കോടതി വിധിച്ചു.

നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ് യംഗ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. നാഷണൽ ഹെറാൾഡ് പത്രവും അനുബന്ധ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബം വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കലിലൂടെ 142 കോടി രൂപയുടെ ലാഭം ഗാന്ധി കുടുംബം സ്വന്തമാക്കിയെന്നാണ് വാദം.

ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ക്രിമിനൽ പരാതിയിൽ കോടതിയുടെ കോഗ്നിസൻസ് ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇഡി നേരത്തെ തന്നെ അന്വേഷിച്ചുവരുന്നത്.

കേസില്‍ ഏപ്രിൽ 15 നാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചത്. വ്യവസായി കൂടിയായ സാം പിത്രോദയുടെ പേരും കുറ്റപത്രത്തിലുണ്ട്. സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമാണ്.

Kerala

മുട്ടില്‍ മരംമുറി: വര്‍ഷം അഞ്ച്, കുറ്റപത്രം എവിടെ?

കല്‍പ്പറ്റ: മുട്ടില്‍ മരംമുറി കേസിൽ അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രമായില്ല. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബറില്‍ ഇറക്കിയ ഉത്തരവിനെ മറയാക്കിയാണ് മരംമുറി നടന്നത്. വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യു പട്ടയ ഭൂമികളില്‍ നിന്ന് നിയമവിരുധമായി ഈട്ടിമരങ്ങള്‍ മുറിച്ചതിന് 49 കേസുകളാണ് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. 15 കോടിയുടെ ഈട്ടിത്തടികള്‍ 2021-ല്‍ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്ത് കുപ്പാടി ഡിപ്പോയിലേക്ക് മാറ്റുകയായിരുന്നു. ഈ തടികള്‍ ഡിപ്പോയില്‍ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. മരങ്ങള്‍ നശിക്കാതെ സംരക്ഷിക്കണമെന്ന കോടതി ഉത്തരവ് വനം വകുപ്പ് നടപ്പാക്കിയില്ല. മരങ്ങള്‍ കൈവശം കിട്ടുന്നതിന് കേസിലെ കക്ഷികളില്‍ ചിലരും ലേലത്തില്‍ വില്‍ക്കുന്നതിന് വനം വകുപ്പും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളിലും തീര്‍പ്പ് വൈകുകയാണ്.

ഇഴയുന്ന നടപടികൾ

അനധികൃത മരംമുറിക്കെതിരേ 2021ല്‍ റവന്യു വകുപ്പ് ആരംഭിച്ച കെഎല്‍സി നടപടികളും അനിശ്ചിതത്വത്തിലാണ്. ആരില്‍നിന്നു പിഴ ഈടാക്കണം എന്നതില്‍ റവന്യു അധികാരികള്‍ക്ക് വ്യക്തതയില്ല. സര്‍ക്കാര്‍ അനുമതി ഉണ്ടെന്ന തെറ്റിധാരണയില്‍ കച്ചവടക്കാര്‍ക്ക് മരങ്ങള്‍ വിറ്റ ആദിവാസികളടക്കം ചെറുകിട ഭൂ ഉടമകളെ കെഎല്‍സി നടപടികളില്‍നിന്നു ഒഴിവാക്കിയിട്ടില്ല. കെഎല്‍സി പ്രകാരം രജിസ്റ്റര്‍ ചെയ്ത 68 കേസുകളില്‍ 37 എണ്ണത്തില്‍ 8.29 കോടി രൂപയാണ് പിഴ കണക്കാക്കിയത്. 31 കേസുകളില്‍ പിഴ നിശ്ചയിക്കാനുണ്ട്. ആദിവാസികളടക്കം ചെറുകിട ഭൂവുടമകളെ പിഴ അടയ്ക്കുന്നതില്‍നിന്നു ഒഴിവാക്കുമെന്ന് റവന്യു മന്ത്രിയും പറഞ്ഞിരുന്നു. എന്നാല്‍ ആദിവാസികള്‍ക്കെതിരേയടക്കം കെഎല്‍സി നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ടുപോകുകയാണ്.

ഉന്നതര്‍ക്ക് പങ്കുണ്ടോ‍?

മുട്ടില്‍ സൗത്ത് വില്ലേജിലടക്കം റവന്യു പട്ടയ ഭൂമികളില്‍ നടന്ന തേക്ക്, ഈട്ടി മുറിയില്‍ ഉന്നതര്‍ക്ക് പങ്കുണ്ടോയെന്നതില്‍ വ്യക്തത വരുത്തുന്നതിന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് 121/2021 നമ്പറായി രജിസ്റ്റര്‍ ചെയ്ത കേസിലും തുടർ നടപടികൾ എങ്ങുമെത്തിയിട്ടില്ല.
വൈത്തിരി താലൂക്കിലെ തൃക്കൈപ്പറ്റ വില്ലേജില്‍ 500 വര്‍ഷം പഴക്കമുള്ള ഈട്ടി മുറിച്ചതിന് മേപ്പാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും മന്ദഗതിയിലാണ്. കേസ് വെള്ളിയാഴ്ച കല്‍പ്പറ്റ മജിസ്‌ട്രേറ്റ് കോടതി വിചാരണയ്ക്ക് എടുക്കുന്നുണ്ട്. അനധികൃത ഈട്ടിമുറിക്കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് കല്‍പ്പറ്റ ബാറിലെ അഡ്വ.ജോസഫ് മാത്യുവിനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നേരത്തേ നിയമിച്ചിരുന്നു. പ്രോസിക്യൂട്ടറെ മാറ്റുന്നതിന്‍റെ ഭാഗമായി കേസ് ഫയല്‍ 2024 നവംബര്‍ 17ന് മേപ്പാടി പോലീസ് അഡ്വ.ജോസഫ് മാത്യുവില്‍നിന്നു തിരികെ വാങ്ങിയിരുന്നു. തൃക്കൈപ്പറ്റ മരം മുറിയില്‍ കെഎല്‍സി പ്രകാരം ചുമത്തിയ 37,27,412 രൂപ പിഴ ഈടാക്കുന്നതിന് വൈത്തിരി തഹസില്‍ദാര്‍ നടപടി സ്വീകരിച്ചുവെങ്കിലും ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചില്ലെന്നാണ് അറിയുന്നത്.

Kerala

പത്മകുമാറിനെതിരേ നടപടി കുറ്റപത്രം പരിശോധിച്ചശേഷം മാത്രമെന്ന് എം.വി. ഗോവിന്ദൻ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ കോ​ട​തി​യി​ൽ എ​സ്ഐ​ടി സ​മ​ർ​പ്പി​ക്കു​ന്ന കു​റ്റ​പ​ത്രം പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മേ എ. ​പ​ത്മ​കു​മാ​റി​നെ​തി​രേ പാ​ർ​ട്ടി ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കൂ​ടി​യ എ. ​പ​ത്മ​കു​മാ​ർ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ കൂ​ടി​യ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു ഗോ​വി​ന്ദ​ൻ. രാ​വി​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷ​മാ​ണ് ഗോ​വി​ന്ദ​ൻ ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​നെ​ത്തി​യ​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ൻ​പ് ന​ട​പ​ടി​യെ​ടു​ത്താ​ൽ തി​രി​ച്ച​ടി​യു​ണ്ടാ​യേ​ക്കു​മെ​ന്ന് പാ​ർ​ട്ടി​ക്ക് ആ​ശ​ങ്ക​യു​ണ്ട്. പാ​ർ​ട്ടി വി​ശ്വ​സി​ച്ച് ചു​മ​ത​ല ഏ​ൽ​പി​ച്ച​വ​ർ നീ​തി പു​ല​ർ​ത്തി​യി​ല്ലെ​ന്നു യോ​ഗ​ത്തി​ൽ എം.​വി.​ ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. പ​ത്മ​കു​മാ​റി​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന ജി​ല്ല​യി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ ആ​വ​ശ്യം പാ​ർ​ട്ടി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നാ​ണ് ഗോ​വി​ന്ദ​ന്‍റെ വാ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ല്ലാ ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​രെ​യും പ​ങ്കെ​ടു​പ്പി​ച്ച ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ആ​മു​ഖ​മാ​യി സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ പാ​ർ​ട്ടി നി​ല​പാ​ട് അ​റി​യി​ച്ചു.

അ​യ്യ​പ്പ​ന്‍റെ ഒ​രു​ത​രി പൊ​ന്നു പോ​ലും ന​ഷ്ട​മാ​കി​ല്ലെ​ന്നും സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ സി​പി​എ​മ്മി​ൽ ആ​ർ​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടെ​ങ്കി​ൽ പാ​ർ​ട്ടി ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും എം.​വി.​ ഗോ​വി​ന്ദ​ൻ ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം തോ​മ​സ് ഐ​സ​ക്, ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ ആ​രും പ​രാ​തി ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് അ​ദ്ദേ​ഹം ജ​യി​ലി​ലാ​കാ​ത്ത​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. രാ​ഹു​ലി​നെ​തി​രേ മു​ന്പും പ​ല ഓ​ഡി​യോ​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​നു സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​ത് കോ​ൺ​ഗ്ര​സാ​ണെ​ന്നും ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി.

National

ചി​ന്ന​സ്വാ​മി ദു​ര​ന്തം: കു​റ്റ​പ​ത്രം ത​യാ​റാ​ക്കി ക​ർ​ണാ​ട​ക സി​ഐ​ഡി

ബം​ഗ​ളൂ​രു: ഐ​പി​എ​ൽ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​യ ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​ർ​സി​ബി​ക്കെ​ന്ന് പോ​ലീ​സ്. ക​ർ​ണാ​ട​ക പോ​ലീ​സി​ന്‍റെ സി​ഐ​ഡി വി​ഭാ​ഗം ത​യാ​റാ​ക്കി​യ കു​റ്റ​പ​ത്ര​ത്തി​ലാ​ണ് റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ പ്ര​തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ർ​ണാ​ട​ക ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നും ഈ​വ​ന്‍റ് മേ​നാ​ജ്മെ​ന്‍റ് ക​ന്പ​നി​യാ​യ ഡി​എ​ൻ​എ​ക്കും കൂ​ട്ടു​ത്ത​ര​വാ​ദി​ത്തം ഉ​ണ്ടെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. 2200 പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ത്ര വ​ലി​യ ഒ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്പോ​ൾ സ്വീ​ക​രി​ക്കേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല എ​ന്ന​താ​ണ് പ്ര​ധാ​ന ക​ണ്ടെ​ത്ത​ൽ. യ​ഥാ​സ​മ​യം പോ​ലീ​സി​നെ വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ക്കു​ന്ന​തി​ലും വീ​ഴ്ച​യു​ണ്ടാ​യി. സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക്ക് സു​ര​ക്ഷാ ചു​മ​ത​ല കൈ​മാ​റി​യ​തി​ലും ടി​ക്ക​റ്റ് നി​ര​ക്ക് വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തി​യ​തി​ലും പാ​ളി​ച്ച​യു​ണ്ടാ​യി.

നൂ​റു​ക​ണ​ക്കി​ന് ദൃ​ക്സാ​ക്ഷി​ക​ളു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ ഗേ​റ്റി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടേ​യും മൊ​ഴി​ക​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും തെ​ളി​വാ​യി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സി​ഐ​ഡി വി​ഭാ​ഗം കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കു​റ്റ​പ​ത്രം ഉ​ട​ൻ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും.

Kerala

എ​ൻ.​എം. വി​ജ​യ​ന്‍റെ​യും മ​ക​ന്‍റെ​യും ആ​ത്മ​ഹ​ത്യ; കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

വ​യ​നാ​ട്: ഡി​സി​സി ട്ര​ഷ​റ​ര്‍ എ​ന്‍.​എം. വി​ജ​യ​നും മ​ക​നും ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ക​സം​ഘം കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കേ​സി​ലാ​ണ് ന​ട​പ​ടി.

കേ​സി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഒ​ന്നാം പ്ര​തി​യാ​ണ്. വ​യ​നാ​ട് ഡി​സി​സി മു​ന്‍ പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഡി. അ​പ്പ​ച്ച​നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​കെ. ഗോ​പി​നാ​ഥ​നും ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​ണ്. ബ​ത്തേ​രി ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ക​സം​ഘം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

കേ​സി​ൽ നൂ​റോ​ളം സാ​ക്ഷി​മൊ​ഴി​ക​ളു​ണ്ട്. ബാ​ങ്ക് ഇ​ട​പാ​ട് രേ​ഖ​ക​ള്‍, വി​ജ​യ​നു​മാ​യി നേ​താ​ക്ക​ള്‍ ന​ട​ത്തി​യ ഫോ​ണ്‍ വി​ളി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍, ഓ​ഡി​യോ ക്ലി​പ്പി​ങ്ങു​ക​ള്‍, മ​റ്റ് ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍, വി​ജ​യ​ന്‍റെ ഡ​യ​റി​യി​ലെ വി​ശ​ദാം​ശ​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ​യു​ടെ ബാ​ധ്യ​ത വി​ജ​യ​ന് ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് അ​ന്വേ​ഷ​ക സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മൂ​ന്ന് പ്ര​തി​ക​ളും ജാ​മ്യ​ത്തി​ലാ​ണ്.

എ​ന്‍.​എം. വി​ജ​യ​ന്‍റെ​യും മ​ക​ന്‍റെ​യും മ​ര​ണ​ത്തി​ല്‍ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ കു​ടും​ബം ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​യി​രു​ന്നു ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. വി​ജ​യ​ന്‍റെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യ്ക്ക് പാ​ര്‍​ട്ടി ത​ന്നെ​യാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്ന് മ​ക​ന്‍ വി​ജേ​ഷ് ആ​രോ​പി​ച്ചി​രു​ന്നു.

Kerala

  വി​മാ​ന​ത്തി​നു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സ്: കു​റ്റ​പ​ത്ര​ത്തി​ന് അ​നു​മ​തി ന​ൽ​കാ​തെ കേ​ന്ദ്രം

 

തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്തി​നു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി​യെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ൽ സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി. സി​വി​ൽ ഏ​വി​യേ​ഷ​ൻ വ​കു​പ്പ് ചു​മ​ത്തി പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ചോ​ദി​ച്ച റി​പ്പോ​ർ​ട്ടി​ന് കേ​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ച്ചു.

വി​മാ​ന സു​ര​ക്ഷാ നി​യ​മം ഈ ​കേ​സി​ൽ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തെ അ​റി​യി​ച്ചു. മു​ൻ എം​എ​ൽ​എ ശ​ബ​രി​നാ​ഥ​ൻ ഉ​ള്‍​പ്പെ​ടെ നാ​ല് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍.

ക​ണ്ണൂ​രി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തി​റ​ങ്ങി​യ ഇ​ൻ​ഡി​ഗോ 6 ഇ- 7407 ​ഉ​ള്ളി​ൽ വ​ച്ച് മൂ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. 2022 ജൂ​ൺ 13ന് ​ആ​ണ് സം​ഭ​വം. ഫ​ർ​സീ​ൻ മ​ജീ​ദ്, ആ​ർ.​കെ. ന​വീ​ൻ കു​മാ​ർ, സു​നി​ത് നാ​രാ​യ​ണ​ൻ എ​ന്നീ യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ഗൂ​ഢാ​ലോ​ച​ന​യി​ൽ അ​ന്ന​ത്തെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ.​എ​സ്. ശ​ബ​രി​നാ​ഥ​നെ​യും പ്ര​തി​ചേ​ർ​ത്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​രു​ടെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ വി​മാ​ന​ത്തി​ലെ പ്ര​തി​ഷേ​ധം ആ​ഹ്വാ​നം ചെ​യ്തു​വെ​ന്നാ​യി​രു​ന്നു കു​റ്റം.

മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പാ​ഞ്ഞ​ടു​ത്തെ​ന്നാ​യി​രു​ന്നു പോ​ലീ​സ് റി​പ്പോ​ർ​ട്ട്. വ​ധ​ശ്ര​മ​ത്തി​ന് പു​റ​മേ വ്യോ​മ​യാ​ന നി​യ​മ​ത്തി​ലെ വ​കു​പ്പും ചു​മ​ത്തി. വി​മാ​ന​ത്തി​ൽ വ​ച്ച് യാ​ത്ര​ക്കാ​രെ​നെ അ​പ​ക​ട​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തും വി​മാ​ന​ത്തി​ല്‍ കേ​ടു​പാ​ടു​ണ്ടാ​ക്കി​യ​തു​മാ​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​ത്.

Latest News

Corehub Up